റമദാന്‍ പുസ്തകോല്‍സവം തുടങ്ങി

കോഴിക്കോട്: ജൂണ്‍ മുപ്പത് വരെ നീളുന്ന ഐ.പി.എച്ച് റമദാന്‍ പുസ്തകോത്സവം ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ശൈഖ് മുഹമ്മദ് കാരകുന്ന്, കെ.ടി. ഹുസൈന്‍, സിറാജുദ്ദീന്‍ വി.എ, ടി.ടി. അബ്ദുല്‍ കരീം എന്നിവര്‍ പങ്കെടുത്തു. ഐ.പി.എച്ച് കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, ത്യശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ഷോറൂമുകള്‍ കേന്ദ്രീകരിച്ചാണ് ഈപ്രാവശ്യം പുസ്തകോല്‍സവം ഒരുക്കിയിരിക്കുന്നത്. പുസ്തകങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കുറവും ഉപഭോക്താക്കള്‍ക്ക് സമ്മാനവും ഒരുക്കിയിട്ടുണ്ടെന്ന് മാനേജര്‍ സിറാജുദ്ദീന്‍ അറിയിച്ചു.

Leave a Comment


Disqus comments here..........