ഐ.പി.എച്ച് നവീകരിച്ച ഷോറൂം ഉദ്ഘാടനവും പുസ്തക പ്രകാശനവും

കോഴിക്കോട് : കോഴിക്കോട് രാജാജി റോഡ് ഫോര്‍ലാന്റ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ നവീകരിച്ച പ്രധാന ഷോറൂമിന്റെ ഔപചാരിക ഉദ്ഘാടനം 3-10-2017 ചൊവ്വ 4.30-ന് പ്രശ്‌സത സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് നിര്‍വ്വഹിക്കുന്ന വിവരം സന്തോഷപൂര്‍വം അറിയിക്കുകയാണ്. ഐ.പി.എച്ചിന്റെ പുതിയ രണ്ട് പുസ്തകങ്ങളായ അശ്‌റഫ് കീഴുപറമ്പ് രചിച്ച റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, എ.കെ അബ്ദുല്‍ മജീദ് രചിച്ച ഹൃദയ വെളിച്ചം എന്നിവ ചടങ്ങില്‍ പ്രകാശനം ചെയ്യും.ഷോറൂമില്‍ വെച്ച് നടക്കുന്ന ഈ പരിപാടിയിലേക്ക് താങ്കളെ സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.

Leave a Comment


Disqus comments here..........