ഐ.പി.എച്ച് സ്റ്റാള്‍ തുറന്നു

ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകമേളയില്‍ ഐ.പി.എച്ച് സ്റ്റാള്‍ പ്രമുഖ വ്യവസായി ഡോ. പി.എ. ഇബ്‌റാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ഏഴാം ഹാളില്‍ സ്റ്റാള്‍ ദഇ24 നമ്പറാണ് സ്റ്റാള്‍. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സി. ഡോ. അബ്ദുസലാം, എ.കെ. ഫൈസല്‍, പി.സി. മൊയ്തു തുടങ്ങിയവര്‍ സംബന്ധിച്ചു. ഇസ്‌ലാമിക വിജ്ഞാനകോശം ഉള്‍പ്പെടെ നിരവധി കൃതികള്‍ ആകര്‍ഷകമായ വിലയില്‍ കരസ്ഥമാക്കാന്‍ ഇവിടെ സൗകര്യമുണ്ട്.
ഹിന്ദി, ഉര്‍ദു, കന്നഡ, തമിഴ് തുടങ്ങി ഇന്ത്യന്‍ ഭാഷകളില്‍നിന്നും അറബി, ഇംഗ്ലീഷ് അന്താരാഷ്ട്ര ഭാഷകളില്‍നിന്നും ഒട്ടേറെ അമൂല്യ ഗ്രന്ഥങ്ങള്‍ കൈരളിക്ക് സമര്‍പ്പിച്ച ഐ.പി.എച്ചിന്റെ വിപുലമായ പുസ്തകങ്ങളുടെ ശ്രേണി മേളയില്‍ പ്രദര്‍ശിപ്പിക്കും. നൂറുകണക്കിന് ഗവേഷണ സ്ഥാപനങ്ങളിലും കാമ്പസുകളിലും റഫറന്‍സ് ഗ്രന്ഥമായി ഉപയോഗിച്ചുവരു്‌നതും സി.എന്‍. അഹമ്മദ് മൗലവി എന്‍ഡോവ്‌മെന്റ് അവാര്‍ഡും, മഹാത്മാഗാന്ധി സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗം ഏര്‍പ്പെടുത്തിയ പ്രത്യേക അവാര്‍ഡും നേടിയ ഇസ്‌ലാമിക വിജ്ഞാനകോശം ഉള്‍പ്പെടെ നിരവധി കൃതികള്‍ ആകര്‍ഷമായ വിലയില്‍ കരസ്ഥമാക്കാനുള്ള അവസരവും ഷാര്‍ജയിലുണ്ടാവും.
24000 രൂപ മൂല്യമുള്ള ഈ ഗ്രന്ഥം 1075 ദിര്‍ഹം അടച്ച് നാട്ടിലെ വിലാസത്തില്‍ ബുക്ക് ചെയ്യാന്‍ അവസരമുണ്ട്. തഫ്ഹീമുല്‍ ഖുര്‍ആന്‍, ഖുര്‍ആന്‍ ബോധനം, ഖുര്‍ആന്‍ ഭാഷ്യം, ഖുര്‍ആന്‍ ലളിതസാരം എന്നിവയും ബാലസാഹിത്യങ്ങളും ഇപ്രകാരം ബുക്ക് ചെയ്യാം. 3300 ദിര്‍ഹം നല്‍കിയാല്‍ ഐ.പി.എച്ച് പുസ്തകങ്ങളുടെ ഫുള്‍ സെറ്റ് ഇന്ത്യയില്‍ എവിടെയുമുള്ള വിലാസത്തില്‍ രജിസ്‌ട്രേഡ് പാര്‍സലായി എത്തിച്ചു നല്‍കും. വിവരങ്ങള്‍ക്ക് 0504509215

Leave a Comment


Disqus comments here..........