28-ാംമത് ദോഹ രാജ്യാന്തര പുസ്തകമേള ഡിസംബര്‍ 5 വരെ

28-ാംമത് ദോഹ രാജ്യാന്തര പുസ്തകമേളക്ക് ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. ഉത്ബുദ്ധ സമൂഹത്തിന് എന്ന തലക്കെട്ടിലാണ് ഇത്തവണത്തെ മേള. സാംസ്‌കാരിക, കായിക മന്ത്രി ഡോ. സലാഹ് ബിന്‍ ഗാനെം അല്‍ അലി പുസ്തകമേള ഉദ്ഘാടനം ചെയ്തു. ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന മേള ഡിസംബര്‍ അഞ്ചിന് സമാപിക്കും. ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയടക്കമുള്ള ഉന്നത വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 400 ലധികം പ്രസാധകരാണ് ഈ വര്‍ഷത്തെ പുസ്തകമേളയില്‍ പങ്കെടുക്കുന്നത്. അറബ് ലോകത്ത് നിന്ന് പുറത്ത് നിന്നുമായി 29 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 18185 തലക്കെട്ടുകളിലായി 15423 അറബിക് പുസ്തങ്ങളും 2762 വിദേശഭാഷാ പുസ്തകങ്ങളുമാണ് ദോഹ പുസ്തകമേളയിലുള്ളത്.
കേരളത്തില്‍നിന്ന് ഇത്തവണയും ഐ.പി.എച്ച് മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഐ.പി.എച്ച് പുസ്തകത്തിന് പകുതി വില നല്‍കിയാല്‍ മതിയാകും. അഞ്ഞൂറിലധികം തലക്കെട്ടിലുള്ള പുസ്തകങ്ങള്‍ ഇവിടെ ലഭ്യമാണ്.

Leave a Comment


Disqus comments here..........