ഐ.പി.എച്ച് റമദാന്‍ പുസ്തകോല്‍സവം തുടങ്ങി

 കോഴിക്കോട്: ജൂണ്‍ 16 വരെ നീണ്ടുനില്‍ക്കുന്ന ഐ.പി.എച്ച് റമദാന്‍ പുസ്തകോത്സവത്തിന് തുടക്കമായി. പുസ്തകോത്സവത്തിന്റെ ഔപചാരികോദ്ഘാടനം കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ ഐ.പി.എച്ച് പുറത്തിറക്കുന്ന ഹദീസ് സമാഹാരമായ സുനനുത്തിര്‍മിദിയുടെ മലയാള പരിഭാഷ പ്രകാശനം ചെയ്തുകൊണ്ട് കേരള ജമാഅത്തെ ഇസ്‌ലാമി അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് നിര്‍വഹിച്ചു. സോളിഡാരിറ്റി പ്രസിഡന്റ് പി.എം. സാലിഹ് ഏറ്റുവാങ്ങി. ശൈഖ് മുഹമ്മദ് കാരകുന്ന്. കെ.ടി. ഹുസൈന്‍, പി.പി. അബ്ദുറഹ്മാന്‍ പ്രസംഗിച്ചു. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, മലപ്പുറം ഷോറൂമുകളിലാണ് പുസ്തകോത്സവം സംഘടിപ്പിക്കപ്പെടുന്നത്. ടികെ ഉബൈദിന്റെ ഖുര്‍ആന്‍ ബോധനം, ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ഖുര്‍ആനിലെ ഇരുപത്തഞ്ച് പ്രവാചകന്മാര്‍, ജമീല്‍ അഹ്മദിന്റെ സൗന്ദര്യത്തിന്റെ മതം എന്നീ പുതിയ പുസ്തകങ്ങള്‍ കൂടി പുസ്തകോല്‍സവത്തില്‍ പുറത്തിറങ്ങുന്നുണ്ട്.

Leave a Comment


Disqus comments here..........