ഇരുപതാം നൂറ്റാണ്ടിലെ പ്രഗല്‍ഭ പണ്ഡിതന്‍മാരിലൊരാളായ സയ്യിദ് സാബിഖിന്റെ വിഖ്യാത കൃതിയാണ് ഫിഖ്ഹുസ്സുന്ന. ഇസ്ലാമിക കര്‍മശാസ്ത്രവിധികള്‍ സാധാരണക്കാര്‍ക്കുകൂടി മനസ്സിലാകും വിധം ലളിതമായ ഭാഷയില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു ഇതില്‍. ഫിഖ്ഹുസ്സുന്നയുടെ മലയാളത്തിലുള്ള ഈ ഒമ്പതാം ഭാഗത്തിന്റെ മലയാള വിവര്‍ത്തനമാണിത്. മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം, വ്യഭിചാരം, വ്യഭിചാരാരോപണം, സ്വവര്‍ഗരതി, അഭിചാരം, രാജ്യദ്രോഹം, മോഷണം തുടങ്ങിയ കുറ്റങ്ങളെ സംബന്ധിച്ച ഇസ്ലാമിക ശിക്ഷാവിധികള്‍ ഇതില്‍ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ഇസ്ലാമിക വിധികള്‍ പഠിക്കാനും പകര്‍ത്താനും ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാണീ കൃതി.