ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസാധനാലയമായ ഇസ്ലാമിക് പബ്‌ളിഷിംഗ് ഹൗസ് (ഐ.പി.എച്ച്) . 1945-ല്‍ വി.പി. മുഹമ്മദ് അലി ഹാജി യാണ് അതിന്ന് തുടക്കം കുറിച്ചത്. കോഴിക്കോട് ജില്ലയിലെ വെള്ളിമാടുകുന്നില്‍ പബ്ളിക്കേഷന്‍ ഡയറക്ടറേറ്റും കോഴിക്കോട് പട്ടണത്തിലെ രാജാജിറോഡില്‍ പ്രധാന ഷോറൂമും പ്രവര്‍ത്തിക്കുന്നു.

ചരിത്രം

1945 ഏപ്രില്‍ 19 മുതല്‍ 21 വരെ പഞ്ചാബിലെ ദാറുല്‍ ഇസ്ലാമില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്ലാമിയുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം കനപ്പെട്ട ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും ലോകഭാഷകളിലേക്കും വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. മലയാള പരിഭാഷയുടെയും പ്രസാധനത്തിന്റെയും ചുമതല ജമാഅത്തെ ഇസ്ലാമി കേരളഘടകത്തിന്റെ പ്രഥമ അമീര്‍ വി.പി. മുഹമ്മദ് അലി ഹാജി(ഹാജി സാഹിബ്)യെയാണ് ഏല്‍പിച്ചത്. സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ രിസാലയെ ദീനിയ്യാതിന്റെ വിവര്‍ത്തനം ഇസ്ലാംമതം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചുകൊണട് 1945-ല്‍ ഹാജി സാഹിബ് ഐ.പി.എച്ചിന് തുടക്കം കുറിച്ചു.

ഐ.പി.എച്ചിന്റെ ആദ്യകേന്ദ്രം മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത ഇരിമ്പിളിയത്തെ ചെറിയ പള്ളിയുടെ വരാന്തമുറിയായിരുന്നു. ഇസ്ലാംമതം പുറത്ത് വന്ന് അധികം താമസിയാതെ രക്ഷാസരണിയും പ്രസിദ്ധീകൃതമായി. ഇടവായിലെ സി.എം. പ്രസ്സില്‍ മുദ്രണം ചെയ്ത രണടു പുസ്തകങ്ങളുടെയും വിതരണം നിര്‍വഹിച്ചതും ഹാജി സാഹിബ് തന്നെയായിരുന്നു. പിന്നീട് ഇരിമ്പിളിയത്തുനിന്ന് വളാഞ്ചേരിയിലേക്കും അവിടെനിന്ന് എടയൂരിലേക്കും തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വെള്ളിമാട്കുന്നിലേക്കും ആസ്ഥാനം മാറ്റി. ഹാജി സാഹിബിന് ശേഷം അബുല്‍ജലാല്‍ മൌലവി, ടി.കെ. ഇബ്‌റാഹീം, ടി. മുഹമ്മദ്, ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവര്‍ വിവിധ കാലങ്ങളില്‍ ഐ.പി.എച്ചിന്റെ സാരഥ്യം വഹിച്ചിട്ടുണട്. 2015 മുതല്‍ ശൈഖ് മുഹമ്മദ് കാരകുന്നാണ് ഡയറക്ടര്‍. 2016 മുതല്‍ ജനറല് മനേജര് സിറാജുദ്ദീന്‍. വി.എ. അബൂബക്കര്, റസാഖ് വെള്ളയില്, അബ്ദു സലാം മാള, പി.കെ. കുഞ്ഞബ്ദുല്ല, എ.പി. മൂസ്സകോയ, എസ്.ടി. കുഞ്ഞിമുഹമ്മദ്, സി.പി. ഹാരീസ് എന്നിവര് മനേജര്മാര് ആയിരുന്നിട്ടുണ്ട്.

വളര്‍ച്ചയും വികാസവും

ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ കേന്ദ്രം നല്‍കിയ 700-രൂപ മൂലധനമാക്കി തുടങ്ങിയ ഐ.പി.എച്ച്. ഇന്ന് കേരളത്തിലെ പ്രസിദ്ധീകരണാലയങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്നു. ഇസ്ലാമുമായി ബന്ധപ്പെട്ട ഏതാണെടല്ലാ വിഷയങ്ങളിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണട്. 500-ലധികം കൃതികള്‍ ഇതിനകം പുറത്തിറക്കി.

പുനര്‍മുദ്രണ കൃതികളുള്‍പ്പെടെ മൂന്നു ദിവസത്തില്‍ ഒന്ന് എന്ന തോതില്‍ ഐ.പി.എച്ച് കൃതികള്‍ പുറത്തിറങ്ങുന്നുണട്. കോഴിക്കോട് രാജാജി റോഡിലെ ഫോര്‍ലാന്റ് ബില്‍ഡിംഗിലെ പ്രധാന വിതരണകേന്ദ്രത്തിനു പുറമെ കോഴിക്കോട് എം.പി. റോഡ്, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ ബ്രാഞ്ച് ഷോറൂമുകള്‍, കേരളത്തിലും ഗള്‍ഫ് നാടുകളിലുമുള്ള 25ല്‍ പരം ഏജന്‍സികള്‍ എന്നിവ വഴിയാണ് പ്രധാനമായും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. വര്‍ഷംതോറും നടത്തിവരാറുള്ള പുസ്തകമേളകള്‍ക്ക് പുറമെ കേരളത്തിലും ഗള്‍ഫ് നാടുകളിലും സംഘടിപ്പിക്കപ്പെടാറുള്ള അന്താരാഷ്ട്ര പുസ്തകമേളകളിലും ഐ.പിഎച്ച് പങ്കെടുക്കുന്നു. ഐ.പി.എച്ചിന്റെ സ്ഥിരം ഗുണഭോക്താക്കളുടെ സൗകര്യാര്‍ഥം രൂപീകരിച്ച ബുക് ക്‌ളബ്ബ് നിലവിലുണ്ട്‌

ഇന്റര്‍നാഷനല്‍ സ്റാന്റേര്‍ഡ് ബുക് നമ്പര്‍ ( ISBN ) സീരിയലില്‍ അംഗമായ ഐ.പി.എച്ച് ISBN രേഖപ്പെടുത്തുന്ന ഇന്ത്യന്‍ പ്രസിദ്ധീകരണാലയങ്ങളുടെ മുന്‍നിരയില്‍ തന്നെ നിലകൊള്ളുന്നു.

ഐ.പി.എച്ച് സംഘടിപ്പിക്കാറുള്ള പുസ്തക പ്രകാശന ചടങ്ങുകളും പുസ്തക മേളകളും വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടികളുടെ വേദികള്‍ കൂടിയാണ്. ഡോ. താഹിര്‍ മഹ്മൂദ്, ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി, ഇ.എം.എസ്സ്. നമ്പൂതിരിപ്പാട്, വൈക്കം മുഹമ്മദ് ബശീര്‍, എം.ടി. വാസുദേവന്‍ നായര്‍, കമലാ സുറയ്യ, ജസ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, ഡോ. സുകുമാര്‍ അഴീക്കോട്, എ.കെ. ആന്റണി, പി. ഗോവിന്ദപിള്ള, ഡി.സി. കിഴക്കേമുറി, ഇബ്റാഹീം സുലൈമാന്‍ സേട്ട്, എം.പി. വീരേന്ദ്രകുമാര്‍, സി.രാധാകൃഷ്ണന്‍, എന്‍.പി. മുഹമ്മദ്, കെ.സി. അബ്ദുല്ല മൌലവി, ഡോ. കെ.കെ.എന്‍. കുറുപ്പ്, ഡോ. കെ.എന്‍. പണിക്കര്‍, ഡോ. എം. ഗംഗാധരന്‍, കെ.ഇ.എന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ടി.എന്‍. ജയചന്ദ്രന്‍ തുടങ്ങി ഐ.പി.എച്ചിന്റെ സാംസ്കാരിക സമ്മേളനങ്ങളില്‍ പങ്കെടുത്ത പ്രമുഖരുടെ പട്ടിക നീണടതാണ്.

ലാഭേഛ കൂടാതെയുള്ള വിലനിര്‍ണയം ഐ.പി.എച്ച് കൃതികളുടെ പ്രത്യേകതയാണ്. കേരളത്തിലെ മറ്റേത് പ്രസാധകരുടെ പുസ്തകങ്ങളെക്കാളും കുറഞ്ഞ വിലയ്ക്ക് ഐ.പി.എച്ച് പുസ്തകങ്ങള്‍ ലഭ്യമാണ്.

ഇസ്ലാമിന് വിരുദ്ധമല്ലാത്തതും ധാര്‍മിക സദാചാര മൂല്യബോധത്തെ പോഷിപ്പിക്കുന്നതും സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക-മത രംഗങ്ങളില്‍ നന്മയുടെ വളര്‍ച്ചക്ക് പ്രചോദനം നല്‍കുന്നതുമായ എല്ലാ ഇനത്തിലും പെട്ട പുസ്തകങ്ങള്‍ ഐ.പി.എച്ച് ഇറക്കിക്കൊണടിരിക്കുന്നു.

വിശുദ്ധ ഖുര്‍ആന്‍, ഹദീസ്, ആത്മസംസ്കരണം, കര്‍മശാസ്ത്രം, ചരിത്രം, ശാസ്ത്രം, ജീവചരിത്രം, മതതാരതമ്യം, വിമര്‍ശനം, ആത്മകഥ, കഥ, കവിത, നോവല്‍, യാത്രാവിവരണം, ബാലസാഹിത്യം എന്നീ ശാഖകളിലുള്ള ഗ്രന്ഥങ്ങള്‍ക്കു പുറമെ 20-ാം നൂറ്റാണടില്‍ ലോകത്ത് ഉയിര്‍കൊണട ഇസ്ലാമിക ചിന്തയും നവോത്ഥാന പ്രവണതകളും പഠനവിധേയമാക്കുന്ന വിഖ്യാതമായ ധാരാളം കൃതികളും ഐ.പി.എച്ച് പുറത്തിറക്കിയിട്ടുണട്. ഇമാം ഗസ്സാലി, ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ, ഇമാം നവവി, ഷാ വലിയുല്ലാഹിദ്ദഹ്ലവി തുടങ്ങിയ മുന്‍കാല പണ്ഡിതന്മാര്‍ക്കു പുറമെ ശഹീദ് ഹസനുല്‍ബന്നാ, ശഹീദ് സയ്യിദ് ഖുത്വുബ്, അബുല്‍ അഅ്ലാ മൌദൂദി, അബുല്‍ഹസന്‍ അലി നദ്വി, ഡോ. അലി ശരീഅതി, ഡോ. യൂസുഫുല്‍ ഖറദാവി, സയ്യിദ് സാബിഖ്, സയ്യിദ് സുലൈമാന്‍ നദ്വി, ഡോ.സഈദ് റമദാന്‍ ബൂത്വി, ഡോ. മുസ്ത്വഫസ്സിബാഈ, സര്‍വത് സൌലത്, രജാഗരോഡി, ഡോ. ഇസ്മാഈല്‍ റാജി ഫാറൂഖി, ജെഫ്രിലാംഗ്, കെ.എല്‍. ഗൌബ, സൈനബുല്‍ ഗസ്സാലി, മുഹമ്മദ് ഖുത്വുബ്, അലിജാ അലി ഇസ്സത് ബെഗോവിച്ച്, മുഹമ്മദുല്‍ ഗസ്സാലി, അഹ്മദ് ബഹ്ജത്, നജീബ് കീലാനി, മുറാദ് ഹോഫ്മാന്‍, അലി ത്വന്‍താവി, മുഹമ്മദ് അസദ്, അബുല്‍കലാം ആസാദ്, മാല്‍ക്കം എക്സ്, ഫാദര്‍ ബെഞ്ചമിന്‍ കെല്‍ദാനി, ഡോ. ഹാഷിം യഹ്യാ ഖാലിദ്, അബ്ദുല്‍ അസീസ് ഇബ്നുബാസ്, സ്വദ്റുദ്ദീന്‍ ഇസ്വ്ലാഹി, ഇന്‍ആമുര്‍റഹ്മാന്‍ ഖാന്‍, നഈം സ്വിദ്ദീഖി, അമീന്‍ അഹ്സന്‍ ഇസ്വ്ലാഹി, ഖുര്‍റം ജാ മുറാദ്, അബൂസലീം അബ്ദുല്‍ ഹയ്യ്, ഡോ. മുഹമ്മദ് ഹമീദുല്ലാ, മൌലാനാ ഹാമിദ് അലി, ഡോ. ഫതഹീയകന്‍, ഡോ. ജമാല്‍ ബദവി, പ്രൊഫ. ഖുര്‍ശിദ് അഹ്മദ്, ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി, ഡോ. എം.എച്ച്. ഫാറൂഖി, അബ്ദുല്‍ ഫരീദ് സ്വിദ്ദീഖി, സയ്യിദ് അഹ്മദ് ഉറൂജ് ഖാദിരി, മള്ഹറുദ്ദീന്‍ സ്വിദ്ദീഖി, വഹീദുദ്ദീന്‍ ഖാന്‍, ജലാലുദ്ദീന്‍ ഉമരി, മുഫ്തി മുഹമ്മദ് മുശ്താഖ്, മര്‍യം ജമീല, ഡോ. ത്വാരീഖ് സുവൈദാന്‍, ഡോ. ഹാറൂന്‍ യഹ്യ തുടങ്ങിയ പ്രശസ്തരായ ആധുനിക പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും കൃതികള്‍ ഐ.പിഎച്ചിലൂടെ മലയാള ഭാഷക്കു മുതല്‍ക്കൂട്ടായിട്ടുണട്.

മുസ്ലിം ഗ്രന്ഥകാരന്മാര്‍ക്കു പുറമെ സര്‍. തോമസ് ആര്‍നോള്‍ഡ്, പ്രൊഫ. കെ.എസ്. രാമകൃഷ്ണറാവു, പ്രൊഫ.എം.പി.എസ്. മേനോന്‍, സുരീന്ദര്‍ കൌര്‍, തപന്‍ സന്യാല്‍, നാഥൂറാം, എം.എസ്. നായര്‍, കരോള്‍ എല്‍.ആന്‍വി, വിനിന്‍ പെരീര, ജെറമി സീബ്രൂക്ക്, യോഗീന്ദര്‍ സിക്കന്ദ്, വാണിദാസ് എളയാവൂര്, കെ.ജി. രാഘവന്‍ നായര്‍, പോള്‍ കല്ലാനോട്, പി.കെ. ഗോപി, സി.രാധാകൃഷ്ണന്‍, നിര്‍മല ജെയിംസ് തുടങ്ങിയ നാട്ടുകാരും മറുനാട്ടുകാരുമായ പ്രമുഖ ഗ്രന്ഥകാരന്മാരുടെ കൃതികളും ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണട്.

ഇസ്ലാമിനെക്കുറിച്ച മലയാളികളുടെ മൌലിക കൃതികള്‍ ഏറ്റവും കൂടുതല്‍ വെളിച്ചം കണടതും ഇസ്ലാമിക സാഹിത്യം വളര്‍ന്നു പുഷ്ടിപ്പെട്ടതും ഐ.പി.എച്ചിലൂടെയാണ്. കെ.സി. അബ്ദുല്ലാ മൌലവി, ടി.മുഹമ്മദ്, ടി. ഇസ്ഹാഖ് അലി മൌലവി, മുഹമ്മദ് അബുല്‍ജലാല്‍ മൌലവി, ടി.കെ. അബ്ദുല്ലാ, ഡോ. മുഹ്യുദ്ദീന്‍ ആലുവായ്, ശൈഖ് മുഹമ്മദ് കാരകുന്ന്, ഒ. അബ്ദുര്‍റഹ്മാന്‍, ടി.കെ. ഉബൈദ്, ഇ.വി. അബ്ദു, വി.എ. കബീര്‍, പ്രൊഫ. കെ.എം. ബഹാവുദ്ദീന്‍, കമലാ സുറയ്യ, സൈമണ്‍ മാസ്റര്‍, എന്‍.എം. ഹുസൈന്‍, കെ.പി.എഫ്. ഖാന്‍, കെ. അബ്ദുല്ലാ ഹസന്‍, ഇബ്റാഹീം ബേവിഞ്ച, ഹൈദറലി ശാന്തപുരം, ഇ.എന്‍. ഇബ്റാഹീം, പ്രൊഫ. പി.പി. ഷാഹുല്‍ ഹമീദ് തുടങ്ങി ഒട്ടേറെ ഗ്രന്ഥകാരന്മാരുടെ മൌലിക കൃതികള്‍ ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണട്.